കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്.......
ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന് വെളിപ്പെടുത്തിയ യുവതി മസ്കുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. എഴുത്തുകാരിയും ഇൻഫ്ളുവൻസറുമായ ആഷ്ലി സെയിന്റ് ക്ലെയർ ആണ് മസ്കുമായുള്ള ബന്ധവും കുഞ്ഞ് ജനിക്കാനിടയായ സാഹചര്യവും കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളുമെല്ലാം വെളിപ്പെടുത്തിയത്.
റോമുലസ് എന്നാണ് തന്റെയും മസ്കിന്റെയും കുഞ്ഞിന്റെ പേരെന്ന് ആഷ്ലി വെളിപ്പെടുത്തി. ......
ആകാശത്തുവെച്ച് വിമാനം റാഞ്ചാൻ ശ്രമിച്ചയാളെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം.......
അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലുണ്ടായ വെടിവെയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ വിദ്യാർത്ഥിയാണ് അക്രമം നടത്തിയത്.......
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റ് നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ......
ഹെയർ ഓയിൽ വിറ്റ് കോടികൾ സമ്പാദിച്ച യുവതിയാണ് ഇപ്പോൾ ബിസിനസ് ലോകത്ത് ചർച്ചകളിൽ നിറയുന്നത്. ഇന്ത്യൻ വംശജയായ എറിം കൗർ ആണ് ബ്രിട്ടനിൽ കോടികൾ കൊയ്യുന്നത്. ......
ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സൈനികരെ കല്ലുകളാക്കി മാറ്റിയെന്ന് അമേരിക്കൻ ചാരസംഘടനയുടെ രഹസ്യ രേഖ. ശീതയുദ്ധകാലത്ത് ഭൂമിയിലെത്തിയ ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ 23 സോവിയറ്റ് സൈനികരെ കല്ലാക്കി മാറ്റിയെന്നാണ് സിഐഎയുടെ രഹസ്യരേഖയിൽ പറയുന്നത്. 2000-ത്തിൽ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖ ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
സിഐഎ ഇക്കാര്യം അറിയുന്നത് സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണത്രെ. ......
ബംഗ്ലാദേശിലെ പ്രമുഖ മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശ് ജേതാവുമായ മേഘ്ന ആലത്തെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ഉയരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഒമ്പതാം തീയതി ബംഗ്ലാദേശ് പൊലീസ് മേഘ്നയെ അറസ്റ്റ് ചെയ്തത്. ......
ടെക്സസ്: ബഹിരാകാശ യാത്രയിൽ മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിലും പുതു ചരിത്രം കുറിച്ചാണ് ആ ആറ് വനിതകളും ആകാശത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് കുതിച്ചുയർന്നതും പിന്നീട് ഭൂമിയിലേക്ക് പറന്നിറങ്ങിയതും. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും റോക്കറ്റിന്റെ സഹായത്തോടെ കുതിച്ചുയർന്ന് 100 കിലോമീറ്റർ അപ്പുറം അന്തരീക്ഷത്തിന്റെ അതിരായ കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ആറു വനിതകൾ.
വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിൻറെ എൻ എസ് 31 ദൗത്യത്തിന്റെ ഭാഗമായാണ് ആറ് സ്ത്രീകൾ മാത്രം അടങ്ങുന്ന സംഘം ബഹിരാകാശ യാത്ര നടത്തിയത്. ......
ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാർട്ടി (ഡിപി) പിരിച്ചുവിടുന്നു. ചൈനയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് പാർട്ടി നേതൃത്വം പാർട്ടി പിരിച്ചുവിടാൻ തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. ......